ചിറ്റൂര്‍ കോളേജില്‍ വൃക്ഷത്തൈകള്‍ നട്ടു

Mathrubhumi Posted on: 06 Oct 2010



ചിറ്റൂര്‍: ജനമൈത്രി പോലീസിന്റെയും കോളേജ് യൂണിയന്റെയും ആഭിമുഖ്യത്തില്‍ ചിറ്റൂര്‍ കോളേജ് പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു. പ്രിന്‍സിപ്പല്‍ പ്രൊഫ. ബി.കെ.ശോഭന അധ്യക്ഷതവഹിച്ചു.

വൈല്‍ഡ്‌ലൈഫ് കോ-ഓര്‍ഡിനേറ്റര്‍ എസ്.ഗുരുവായൂരപ്പന്‍ ഉദ്ഘാടനംചെയ്തു. ചിറ്റൂര്‍ എസ്.ഐ. ജിജോ, ജനമൈത്രി പോലീസ് എ.എസ്.ഐ. രാധാകൃഷ്ണന്‍, പ്രൊഫ. മഹാലിംഗം, രവി എലപ്പുള്ളി, പ്രദീഷ്‌കുമാര്‍, ബിനീഷ് എന്നിവര്‍ സംസാരിച്ചു.

കോളേജിലും പരിസരത്തുമായി ഇരുന്നൂറിലേറെ വൃക്ഷത്തൈകളാണ് പി.ടി.എ.യുടെ നേതൃത്വത്തില്‍ നട്ടുസംരക്ഷിക്കുന്നത്.


Comments

Popular posts from this blog

Art of living NEW DDC CDC Palakkad