മരങ്ങളെ ജീവനേക്കാൾ പ്രേമിക്കുന്ന സുന്ദർലാൽ ബഹുഗുണയുടെ ഓർമ്മയ്ക്കായി അരണമരം നട്ട് യുവ പരിസ്ഥിതി ഭടന്മാർ..
ചിപ്കോ പ്രസ്ഥാനത്തിൻറെ ആചാര്യനും മരങ്ങൾ നടന്നവരുടെ മാർഗ്ഗദർശിയുമായ മരങ്ങളെ ജീവനേക്കാൾ പ്രേമിക്കുന്ന സുന്ദർലാൽ ബഹുഗുണയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പരിസ്ഥിതിപ്രവർത്തകർ. അതിന്റെ ഭാഗമായി അരണമരത്തൈകൾ നട്ടുപിടിപ്പിച്ച് യുവതലമുറ ആദരം അർപ്പിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പാലക്കാട് ജില്ലാ കോഡിനേറ്റർ എസ് ഗുരുവായൂരപ്പൻറെ നേതൃത്വത്തിൽ മക്കളും സമീപവാസികളുമായ വിവിധ സ്കൂളുകളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളായ കെ ശക്തിവേൽ എസ് ശ്രീരാമൻ ശ്രീ ജി, ഹരിഹരൻ, ആദിത്യാ , ശ്രീദേവി ജി എന്നിവർ ഒത്തുചേർന്നാണ് തൈകൾ നട്ടുപിടിപ്പിച്ചത്. തത്തമംഗലം നീലിക്കാട്ടിലാണ് ഇതിനായി സ്ഥലം തിരഞ്ഞെടുത്തത്.
നാടൻ പശുവിനെ ചാണകം ചേർത്തുകൊണ്ടുള്ള കമ്പോസ്റ്റ് ജൈവവളങ്ങൾ എന്നിവയുടെ കൂട്ടുമായി ആഴത്തിൽ കുഴിയെടുത്ത് മണ്ണൊരുക്കി ചെടികൾ നട്ടു. പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിക്കുന്ന ഏവരും ഇത്തരത്തിൽ സുന്ദർലാൽ ബഹുഗുണ യുടെ ഓർമ്മയ്ക്കായി ഒരു മരമെങ്കിലും നട്ടുവളർത്തണം എന്ന് ഈ പരിസ്ഥിതി ഭടന്മാർ ആവശ്യപ്പെട്ടു .
ചിത്രം: ചിപ്കോ പ്രസ്ഥാനത്തിൻറെ ആചാര്യനായ സുന്ദർലാൽ ബഹുഗുണയുടെ ഓർമക്കായി തത്തമംഗലത്തെ ഇക്കോക്ലബ് പ്രവർത്തകർ അരണമരത്തൈകൾ നട്ടുപിടിപ്പിക്കുന്നു.